വത്തിക്കാൻ സിറ്റി: ഭാരത കത്തോലിക്കാ സഭയിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് (51). സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് മുഖ്യകാർമികത്വം വഹിക്കുന്നത്.