Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്ന് കെ. സുധാകരൻ

സിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്ന് കെ. സുധാകരൻ

കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ് ഓഫീസ് ആക്രമണത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്ന് സുധാകരൻ പറഞ്ഞു. പൊളിക്കണോയെന്ന് നിങ്ങൾ പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നാണ് സുധാകരന്റെ വെല്ലുവിളി.

‘നോക്കി നിൽക്കുന്ന പ്രശ്നമില്ല. ഇതുപോലെ നിങ്ങളുടെ ഓഫീസുകൾ പൊളിക്കാൻ ഞങ്ങൾക്ക് പത്ത് പിള്ളേരെ രാത്രി അയച്ചാൽ മതി. നിങ്ങളുടേതൊന്നും പൊളിക്കാൻ കഴിയില്ലെന്നാണോ സിപിഎമ്മുകാർ ധരിക്കുന്നത്. പൊളിച്ച് കാണണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ പറയെടോ, നിങ്ങൾക്ക് പൊളിച്ച് കാണിച്ചുതരാം. ആണ്‍കുട്ടികൾ ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് തെളിയിച്ചുതരാം’- കെ. സുധാകരൻ പറഞ്ഞു.

കോൺഗ്രസിനെ നെഞ്ചോട് ചേർത്ത അനേകം പോരാളികളുടെ ചോര വീണ മണ്ണാണ് കണ്ണൂർ. ആ ചോരയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മൂവർണ്ണക്കൊടി വേരുപിടിച്ച് നിൽക്കുന്നത്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല. ഓഫീസ് തല്ലി തകർത്താൽ കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുക.

ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ തുടക്കകാലത്തെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ കുത്തിക്കൊന്നശേഷം ശവസംസ്കാരം പോലും നടത്താൻ സമ്മതിക്കാതിരുന്ന സിപിഎം ക്രൂരതയെ പറ്റി പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്. ആ വെണ്ടുട്ടായിയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതിയ ബൂത്ത് കമ്മിറ്റി ഓഫീസ് നിർമിച്ചത്. രാത്രിയുടെ മറവിൽ ഓഫീസ് തകർക്കുന്ന നാണംകെട്ട രാഷ്ട്രീയമാണ് സിപിഎം സ്വീകരിച്ചത്.

സിപിഎമ്മിന്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ടുതന്നെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചിട്ടുണ്ട്. എത്ര ഗുണ്ടകളെ ഇറക്കി നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂവർണ്ണക്കൊടി അവിടെ ഉയർന്നു പറക്കും . അതിനു സാക്ഷിയായി പ്രിയദർശിനി മന്ദിരവും അവിടെത്തന്നെ ഉണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.


പിണറായി വെണ്ടുട്ടായിയിൽ കോഴൂർകനാലിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. ഇന്ന് വൈകീട്ട് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.

ഓഫീസിന്റെ അവസാന അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞദിവസം രാത്രി 11.30 വരെ പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികൾ എടുത്തുകൊണ്ടുപോയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments