Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews100 വീട് വച്ചുകൊടുക്കാമെന്ന് കർണ്ണാടക, വാ​ഗ്ദാനത്തിന് മറുപടി പോലും കൊടുക്കാതെ കേരളം; കത്തയച്ച് സിദ്ധരാമയ്യ

100 വീട് വച്ചുകൊടുക്കാമെന്ന് കർണ്ണാടക, വാ​ഗ്ദാനത്തിന് മറുപടി പോലും കൊടുക്കാതെ കേരളം; കത്തയച്ച് സിദ്ധരാമയ്യ

‘മുണ്ടകൈ ചൂരൽമല ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

സര്‍ക്കാരിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കി.വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്. കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാര്‍ ആണെന്നും കത്തിൽ സിദ്ധരാമയ്യ ചൂണ്ടികാട്ടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments