Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച്‌ വമ്പിച്ച കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ തുടക്കം കുറിച്ച്...

ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച്‌ വമ്പിച്ച കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ തുടക്കം കുറിച്ച് ലീഗ് സിറ്റി മലയാളികൾ

ജീമോൻ റാന്നി

ലീഗ് സിറ്റി (ടെക്സാസ്): ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌ ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുന്നത്.

രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാൻ പിടിക്കുക.

കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും.

എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരായിരിക്കും ആർട് ഡയറക്ട്ടേഴ്‌സ്.
അതിലുപരി ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ എല്ലാവർക്കും ഒരു കൗതുക കാഴ്ച ഒരുക്കും എന്നതിൽ സംശയമില്ല.

ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ ‘പ്രജാപതി’, ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രോഗ്രാം ഡയറക്ടർ ജിജു കുന്നംപള്ളിയായിരിക്കും സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുക. അഞ്ഞൂറിലധികംപേർ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments