ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം ഷാരൂഖ് ഖാനെന്ന് റിപ്പോര്‍ട്ടുകള്‍. 350 കോടി രൂപ പ്രതിഫലം വാങ്ങിയാണ് താരം പഠാനില്‍ വേഷമിട്ടത്. 300 കോടി രൂപയാണ് അല്ലു അര്‍ജുന്റെ പ്രതിഫലം. കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.
പുഷ്പ 2: ദ റൂള്‍ റിലീസ് ചെയ്തതോടെ ചിത്രം ആയിരം കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ഇതോടെ ചിത്രത്തില്‍ നായകനായെത്തിയ അല്ലു അര്‍ജുന്റെ പ്രതിഫലത്തെ കുറിച്ചും ചര്‍ച്ചകള്‍ വന്നിരുന്നു. എന്നാല്‍ അല്ലു അര്‍ജുനല്ല, ഷാരൂഖ് ഖാനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനെന്നാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്.
ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ അടുത്തിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിലാണ് 350 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്താണെന്ന വിവരമുണ്ടായിരുന്നത്.