Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും

കുവൈത്തിൽ കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും

കുവൈത്തിൽ കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി. നിലവിൽ, വിസിറ്റിംഗ് വിസക്ക് ഒരു മാസത്തെ കാലയളവാണ് അനുവദിക്കുന്നത്. വിസ കച്ചവടം നടത്തുന്നവർക്കെതിരെ മൂന്ന് മുതൽ അഞ്ച് വർഷം തടവോ, പത്തായിരം ദിനാർ വരെ പിഴയോ ചുമത്തുമെന്നും അൽ അദാനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രാദേശിക ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിസ ഫീസ് ഘടന പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. സമിതിയുടെ നിർദ്ദേശമനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സന്ദർശന വിസയുടെ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

നിയമലംഘനം ഉണ്ടായാൽ ‘സഹ്ൽ’ ആപ്ലിക്കേഷൻ വഴി അറിയിപ്പ് നൽകും. തുടർന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ, പുതിയ റസിഡൻസ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments