ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലാകുകയും തുടര്‍ന്ന് ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്ത നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകില്ല എന്ന് വിവരം. കോടതിയിൽ നിന്ന് ജഡ്ജി ഒപ്പിട്ട ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇതുവരെ ജയിലിലെത്താത്തതിനെ തുടർന്ന് ഇന്ന് ജയിൽ മോചനം സാധ്യമാകില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.
നാളെ രാവിലെ കോടതി ഉത്തരവ് വന്നതിന് ശേഷമായിരിക്കും മോചനം. അല്ലുവിന് ഇന്ന് രാത്രി ജയിലിൽ കഴിയേണ്ടി വരും. അല്ലു അർജുൻ ഇന്ന് കഴിയുക ചഞ്ചൽഗുഡ ജയിലിലെ ക്ലാസ് വൺ ബാരക്കിലായിരിക്കും.