Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കി അല്ലു അർജുൻ

അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കി അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 സ്പെഷ്യൽ ഷോയുടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസിൽ ജയിൽമോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് നടൻ അല്ലു അർജുൻ. തന്നെ പിന്തുണച്ച എല്ലാവർക്കും അല്ലു അർജുൻ നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജയിൽ മോചിതനായ അല്ലു അർജുൻ വീട്ടിലെത്തിയ ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.

‘ആരാധകർ അടക്കമുള്ള നിരവധി പേർ എനിക്ക് പിന്തുണയുമായി എത്തി. അവർക്കെല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാൻ. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും’ എന്നും അല്ലു അർജുൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments