ന്യൂഡൽഹി : കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയിലുള്ള ആശങ്ക അധികൃതരെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞയാഴ്ച്‌ച 3 ഇന്ത്യൻ വിദ്യാർഥികൾ കാനഡയിൽ വധിക്കപ്പെട്ടത് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ടൊറന്റോ, വാൻകുവർ കോൺസുലേറ്റുകൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഔദ്യോഗിക രേഖകൾ അനുസരിച്ച് 4 ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ കാനഡയിലുണ്ട്.