ജിദ്ദ : ജിദ്ദ രാജ്യാന്തര പുസ്തകമേളയ്ക്ക് മികച്ച തുടക്കം. സൂപ്പർഡോമിൽ ആരംഭിച്ച മേളയിൽ 22 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധകരാണ് പങ്കെടുക്കുന്നത്.
പ്രാദേശിക, രാജ്യാന്തര ഏജൻസികളുടെ പുസ്തകങ്ങളാണ് 450 തിലധികം വരുന്ന പവിലിയനുകളിലുള്ളത്. 10 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ സൗദി സർക്കാർ ഏജൻസികളും സൗദി, അറബ് സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. സൗദി ലിറ്ററേച്ചർ, പബ്ലിഷിങ് , ട്രാൻസ്ലേഷൻ കമ്മീഷൻ ഇവൻ്റ് ആണ് ഡിസംബർ 21 വരെ നീളുന്ന മേളയുടെ സംഘാടകർ. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.