Wednesday, December 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഞാൻ പാർലമെന്‍റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ പാർലമെന്‍റ് എന്‍റേതാകുമോ? -ചോദ്യവുമായി ഉവൈസി

ഞാൻ പാർലമെന്‍റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ പാർലമെന്‍റ് എന്‍റേതാകുമോ? -ചോദ്യവുമായി ഉവൈസി

ന്യൂഡൽഹി: തർക്കങ്ങൾ ആളിക്കത്തിക്കാൻ മതചരിത്രം ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. പാര്‍ലമെന്റില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ രൂക്ഷ വിമർശനമാണ് ഉവൈസി ഉയർത്തിയത്. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച ഉവൈസി, ഭരണഘടനാപരമായ അവകാശങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ വിമർശിക്കുകയും ചെയ്തു.

ഞാൻ ഇവിടെ പാർലമെന്‍റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ പാർലമെന്‍റ് എന്‍റേതാണെന്ന് അർത്ഥമാക്കുമോ? എന്ന് ഉവൈസി ചോദിച്ചു. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ ഷാഹി ജമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഉവൈസി ഇക്കാര്യം ചോദിച്ചത്. ഇത്തരം നടപടികൾ രാജ്യത്തെ യഥാർത്ഥ പ്രശ്‌നങ്ങളിൽനിന്ന് വ്യതിചലിപ്പിക്കുകയും സംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26, 29, 30 എന്നിവ പരാമർശിച്ച്, മതസ്വാതന്ത്ര്യവും സാംസ്കാരിക സ്വത്വത്തിന്‍റെ സംരക്ഷണവും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ഇല്ലാതാക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളും നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അവർ ഗോവധ നിരോധനം ഉണ്ടാക്കി. ഹരിയാനയിലും രാജസ്ഥാനിലും പശു സംരക്ഷകർക്ക് പൊലീസ് അധികാരം നൽകി. അവർ അത് ഉപയോഗിച്ച് ആൾക്കൂട്ടക്കൊല നടത്തി. ബംഗാളിൽ സാബിർ മാലിക് എന്ന ആൺകുട്ടിയെ മാർക്കറ്റിൽ വച്ച് അടിച്ചു കൊന്നു. ഇന്ന് പെൺമക്കളെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിൽ നിന്ന് തടയുന്നു. അപ്പോൾ ആർട്ടിക്കിൾ 25ന്‍റെ വിജയം എവിടെയാണ്? -അദ്ദേഹം ചോദിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments