Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിൽ കൂടുതൽ തൊഴിലുകളിൽ പരീക്ഷ നിർബന്ധമാക്കി

സൗദിയിൽ കൂടുതൽ തൊഴിലുകളിൽ പരീക്ഷ നിർബന്ധമാക്കി

റിയാദ്: സൗദിയിൽ കൂടുതൽ തൊഴിലുകളിൽ കൂടി പരീക്ഷ നിർബന്ധമാക്കി. ഇന്ത്യയിൽ നിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്. 174 തൊഴിലുകൾക്കാണ് ഇതോടെ പരീക്ഷ നിർബന്ധമാക്കിയത്.

അഗ്രികൾച്ചറൽ എക്യു്പ്‌മെന്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക്ക് സ്മിത്ത്, ബിൽഡർ, ബസ് മെക്കാനിക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷൻ, കാർപെന്റെർ, ഷെഫ്, മേസൺ, ക്രാഫ്ട് മാൻ, ക്രഷർ ഓപ്പറേറ്റർ തുടങ്ങി 174 ജോലികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്. പരീക്ഷക്കുള്ള സൗകര്യം അതാത് രാജ്യങ്ങളിൽ ലഭ്യമാക്കും.

അതേസമയം ഹൗസ് ഡ്രൈവർ, ലേബർ പ്രൊഫഷനുകൾ എന്നിവർക്ക് സൗദിയിൽ പരീക്ഷ എഴുതാം. ഓട്ടോ ലക്ട്രീഷൻ, ഇലക്ട്രിക്കൽ ഡിവൈസ് മെയിന്റനൻസ് ടെക്‌നിഷ്യൻ, ഓട്ടോമെക്കാനിക്, എച് വി എ സി, ഒട്ടോമാറ്റിവ് മെക്കാനിക്, പ്ലംബിംഗ്, വെൽഡിങ് ബിൽഡിങ് ലക്ട്രീഷൻ, പൈപ് ഇൻസ്റ്റാളർ, ഇലക്ട്രീഷൻ, ബ്ലാക്ക് സ്മിത്ത് തുടങ്ങിയ ജോലികൾക്ക് പരീക്ഷകൾക്കുള്ള സൗകര്യം കേരളത്തിൽ തന്നെ ലഭ്യമാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments