മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരളം കണക്ക് തയാറാക്കി നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കി. എന്നിട്ടും കുറ്റപ്പെടുത്തുന്നു. ഏകോപിതമായി കേരളത്തിന്‍റെ ശബ്ദം ഉയരണം. പാര്‍ലമെന്റില്‍ ബി.ജെ.പി എം.പി ഒഴികെ കേരള എം.പിമാര്‍ പ്രതിഷേധിച്ചു.
മുണ്ടക്കൈ– ചൂരല്‍ല ദുരന്തത്തില്‍ കേന്ദ്രം സഹായം നിഷേധിക്കുന്നു. കേന്ദ്രത്തിന്റേത് പകപോക്കലാണ്. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്തതാണ്. കേരളവും രാജ്യത്തിന്റെ ഭാഗമെന്നും നീതി നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു