പി പി ചെറിയാൻ
സാക്രമെന്‍റോ (കലിഫോർണിയ): ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഇന്ത്യൻ വംശജനായ മെഹ്താബ് സന്ധുവിനെ ജഡ്ജിയായി നിയമിച്ചതായി കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അറിയിച്ചു. 2022 മുതൽ സുപ്പീരിയർ കോടതിയിൽ കമ്മ്യൂണിറ്റി പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച മെഹ്താബ് സിറ്റി ഓഫ് അനാഹൈം സിറ്റി അറ്റോർണി ഓഫിസിൽ അസിസ്റ്റന്‍റ്സിറ്റി അറ്റോർണിയായി പ്രവർത്തിച്ചിട്ടുണ്ട്.
2012 മുതൽ 2021 വരെ സാൻ ബെർണാർഡിനോ കൗണ്ടിയിൽ ഡപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയായിരുന്നുയ യൂണിവേഴ്സിറ്റി ഓഫ് സാൻ ഡിയാഗോ സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദം നേടിയ മെഹ്താബ് ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ജഡ്ജി സ്റ്റീവൻ ബ്രോംബർഗ് വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.