ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ കൊടും തണുപ്പ് തുടരുന്നു. വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ മൈനസ് 4 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. റഫ ഗവർണറൈറ്റിലെ അൽ ഖുറയ്യാത്തിൽ മൈനസ് 3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഹാഇൽ, റിയാദ് ,കിഴക്കൻ പ്രവിശ്യകളിലും കനത്ത തണുപ്പ് തുടരുകയാണ്.
പല ഭാഗത്തും മഴയും മഞ്ഞുമുണ്ട്. തുറൈഫ് കഴിഞ്ഞാൽ രണ്ടാമത് റഫ ഗവർണറൈറ്റിലെ അൽ ഖുറയ്യാത്താണ്. ഇവിടെ കുറഞ്ഞ താപനില മൈനസ് 3 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു, അറാറിൽ മൈനസ് 2 ഡിഗ്രി സെൽഷ്യസിലുമെത്തി. ഹാഇൽ, റിയാദ് കിഴക്കൻ പ്രവിശ്യകളിലും കനത്ത തണുപ്പ് തുടരുന്നുണ്ട്.
അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മക്ക, നജ്‌റാൻ, അസീർ, ജീസാൻ തുടങ്ങി പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയെത്തും ഉയർന്ന പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റത്തിനൊപ്പം ആരോഗ്യ പ്രയാസങ്ങളും വർധിക്കുന്നതിനാൽ വിവിധ മുന്നറിയിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്