തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നാലു എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആദര്‍ശ്, അവിനാശ്, ജയകൃഷ്ണന്‍, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, നേതാക്കളായ അഫ്സല്‍, സിജോ, ആദര്‍ശ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരേയുമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ സര്‍വകലാശാലകളെ ഗവര്‍ണര്‍ കാവിവത്കരിക്കുന്നുവെന്നും വി.സി.മാരെ അനധികൃതമായി നിയമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നാലു എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
RELATED ARTICLES