മോസ്കോ: അർബുദത്തെ ചെറുക്കുന്ന ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ. ദേശീയ വാർത്ത ഏജൻസിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2020 ആദ്യത്തോടെ വാക്സിൻ സൗജന്യമായി ജനങ്ങളിലെത്തിക്കുമെന്നാണ് വിവരം.
അർബുദം തടയുന്നതിന് റഷ്യ സ്വന്തം നിലക്ക് ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായും അത് 2025 ജനുവരി മുതൽ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യൻ മിനിസ്ട്രിക്കു കീഴിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ മേധാവി ആന്ധ്രെ കപ്രിൻ അറിയിച്ചു.
വാക്‌സിന്‍ ട്യൂമര്‍ വളര്‍ച്ച തടയുന്നതിനെപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാന്‍സര്‍ സെല്ലുകള്‍ പടരുന്നത് ഇല്ലാതാക്കുമെന്നും പ്രീ ക്ലിനിക്കല്‍ ടെസ്റ്റില്‍ തെളിഞ്ഞെന്നും ഗാമലേയ ദേശീയ റിസര്‍ച്ച് സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോബയോളജി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
രാജ്യം കാന്‍സര്‍ വാക്‌സിന്‍ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ഈ വർഷാദ്യം പ്രഖ്യാപിച്ചിരുന്നു.യു.എസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ അർബുദം ചെറുക്കുന്ന വാക്സിൻ വികസിപ്പിക്കുന്ന പരീക്ഷണങ്ങളിലാണ്. മൊഡേണ, മെർക്ക്, ബയോ എൻ ടെക്, കുയർ വാക് എന്നീ കമ്പനികളും ഇത്തരത്തിലുള്ള വാക്സിനുകൾ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ആർ.എൻ.എ വാക്സിൻ കാൻസർ കോശങ്ങൾ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്നു.