തിരുവനന്തപുരം: കെ. മുരളീധരനുമായി വീണ്ടും കൂടിക്കാഴ്ച നടത്തി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ഇന്നലെ തിരുവനന്തപുരത്തെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച.
കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് കെ.സുധാകരൻ മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. അങ്ങനെയൊരു വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. കെ. കരുണാകരൻ ഫൗണ്ടേഷന്‍റെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സുധാകരനുമായി താൻ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.