Friday, January 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും

ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും

ബർലിൻ : ജർമനിയിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റ ഏഴ് ഇന്ത്യക്കാരിൽ മൂന്നു പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരിൽ 41 പേരുടെ നില ഗുരുതരമാണ്.


ബെർലിനിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്ഡെബർഗിൽ‌ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെ നടന്ന സംഭവത്തിൽ ഒൻപതു വയസുകാരൻ ഉൾപ്പെടെ അ‍ഞ്ച് പേരാണ് മരിച്ചത്. രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. 

ആൾത്തിരക്കുള്ള മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. അപകട സമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഡോക്ടറാണെന്നും 2006 മുതൽ ജർമനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതർ അറിയിച്ചു. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും താലിബ് എന്നാണ് പേരെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മറ്റു പ്രതികളില്ലെന്നാണ് സൂചന. ജർമൻ ചാൻസലർ ഒലാഫ് ഷോൾസും ആഭ്യന്തര മന്ത്രി നാൻസി ഫെസറും ശനിയാഴ്ച മാഗ്ഡെബർഗ് സന്ദർശിച്ചു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com