പ്രതിപക്ഷനേതാവിനെതിരെ ആരോപണങ്ങള്‍ തുടര്‍ന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.ഡി.സതീശന്‍ അഹങ്കാരത്തിന്‍റെ ആള്‍രൂപമാണെന്ന് വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷനേതാവാണ് സതീശന്‍. കോണ്‍ഗ്രസിലുള്ള എല്ലാവരും സതീശനെ സഹിക്കുകയാണെന്നും പ്രായം കൊണ്ടും പക്വത കൊണ്ടും കെപിസിസി പ്രസിഡന്‍റ് എല്ലാം ക്ഷമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അതേസമയം, തന്നെ വിമര്‍ശിക്കുന്നതില്‍ വിഷമം ഇല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വെള്ളാപ്പള്ളിയടക്കം ആര്‍ക്കും വിമര്‍ശിക്കാം. എല്ലാം ജനം വിലയിരുത്തുന്നുണ്ട്. ആരുടെ വായില്‍ നിന്നാണ് വേണ്ടാത്തത് വരുന്നതെന്ന് ജനം മനസ്സിലാക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.