ഹൈദരാബാദ്: ട്രാൻസ്‌ജെൻഡർ വ്യക്തികൾ ട്രാഫിക് പൊലീസിൽ ജോലി നൽകുമെന്ന വാഗ്‌ദാനം പാലിച്ച് തെലങ്കാന സർക്കാർ. പരിശീലനം പൂർത്തിയാക്കിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 39 പേരാണ് ഇന്ന് ജോലിയിൽ പ്രവേശിച്ചത്. ഹൈദരാബാദ് നഗരത്തിലെ വിവിധ ജംഗ്‌ഷനുകളിൽ ട്രാഫിക് അസിസ്റ്റൻ്റ് ആയാണ് ഇവരുടെ നിയമനം. ട്രാൻസ്‌ജെൻഡർ സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിൻ്റെ ഭാഗമായായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. പൊലീസ് ആസ്ഥാനത്ത് നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ 39 പേരേയും സേനയിലേക്ക് സ്വാഗതം ചെയ്തു.
ട്രാൻസ്ജെൻഡർ വ്യക്തികൾ ട്രാഫിക് പൊലീസിൽ ജോലി നൽകുമെന്ന വാഗ്‌ദാനം പാലിച്ച് തെലങ്കാന സർക്കാർ
RELATED ARTICLES