Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു’: പ്രധാനമന്ത്രി

യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു’: പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസ കൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഈ ദിനം എന്നും ഓർമിപ്പിക്കപ്പെടുന്നത്.യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു. പോപ്പുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. കാർദിനാൾ ജോർജ് കൂവക്കാടിന്റ സ്ഥാനാരോഹണത്തിന് ജോർജ് കുര്യന്റെ നേതൃത്വത്തിൽ ഔദ്യോഗിക പ്രതിനിധി സംഘത്തെ അയച്ചിരുന്നു.

ഇന്ത്യയിൽ നിന്നുള്ള ഒരാൾ ഉന്നത പദ്ധതികളിൽ എത്തുന്നത് സന്തോഷം. ഫാദർ എലിക്സ് പ്രേംകുമാറിനെ അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടുത്തിയത് പ്രധാനമന്ത്രി പരാമർശിച്ചു. ഗൾഫ് രാജ്യങ്ങളിൽ സഹോദരിമാർ പ്രതിസന്ധിയിൽ ആയപ്പോൾ അവരെയും തിരികെ കൊണ്ടുവന്നു. അത് നയതന്ത്രം മാത്രമല്ല വൈകാരികമായ ബന്ധം.വിദേശത്ത് കുടുങ്ങുന്ന ഇന്ത്യക്കാരി തിരികെ കൊണ്ടുവരുന്നത് തന്റെ കടമ.

കൊവിഡ് കാലത്ത് കഴിയാവുന്നത്ര രാജ്യങ്ങളെ സഹായിച്ചു. പറ്റുന്നത്ര രാജ്യങ്ങൾക്ക് വാക്സിൻ നൽകി. കുവൈറ്റിലെ ജനങ്ങൾ ഇന്ത്യയെ അഭിനന്ദിച്ചു. ദ്വീപ് രാഷ്ട്രങ്ങളും കരീബിയൻ രാഷ്ട്രങ്ങളും ഇന്ത്യയെ അഭിനന്ദിച്ചു. യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു. സമൂഹത്തിൽ അക്രമം നടക്കുമ്പോൾ തന്റെ ഹൃദയം വേദനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജർമ്മനിയിലും ശ്രീലങ്കയിലെ പള്ളികൾക്കും എതിരെ നടന്ന ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഇത്തരം വെല്ലുവിളികൾക്കെതിരെ പോരാടാൻ മുന്നോട്ടുവരണം.ജൂബിലി വാർഷിക ആഘോഷങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച പ്രധാനമന്ത്രി. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടി.കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്ത്രീകൾ ശക്തികരണത്തിന്റെ പുതിയ പാത രചിച്ചു.തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കുന്നു.

നിർമ്മാണ മേഖലയിൽ രാജ്യത്തിന് സമഗ്ര വികസനം.മത്സ്യ മേഖലക്ക് പ്രത്യേക മന്ത്രാലയം ആരംഭിച്ചു.ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നു ഉൾപ്പെടെ രാജ്യത്തിന്റെ നിർമ്മാണത്തിൽ നിർണായക പങ്കുവയ്ക്കുന്ന യുവാക്കളെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments