Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅബേദ്കർ വിവാദം അവസാനിക്കണമെങ്കിൽ അമിത് ഷായെ പുറത്താക്കണം :കോൺഗ്രസ്

അബേദ്കർ വിവാദം അവസാനിക്കണമെങ്കിൽ അമിത് ഷായെ പുറത്താക്കണം :കോൺഗ്രസ്

ന്യൂഡൽഹി: അബേദ്കർ പരാമർശത്തിൽ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ്. അബേദ്കർ വിവാദം അവസാനിക്കണമെങ്കിൽ അമിത് ഷായെ പുറത്താക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. രാജ്യസഭയിൽ നടത്തിയ പരാമർശത്തിൽ കേന്ദ്ര മന്ത്രി മാപ്പ് പറയണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.’അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യത്താകമാനം നൂറോളം വാർത്താസമ്മേളനം നടത്തി. ഒരാഴ്ച ഡോ. അംബേദ്കർ സമ്മാൻ സപ്താഹ് ആയി ആചരിക്കും. ജില്ല അടിസ്ഥാനത്തിൽ നിവേദനങ്ങൾ തയാറാക്കി രാഷ്ട്രപതിക്ക് കൈമാറി. അംബേദ്കർ പരാമർശത്തിൽ കേന്ദ്ര മന്ത്രി മാപ്പ് പറയണം’ -ജയ്റാം രമേശ് വ്യക്തമാക്കി.

ഡിസംബർ 26ന് കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ തുടർ പ്രതിഷേധ പരിപാടികൾക്ക് അന്തിമ രൂപം നൽകും. പ്രവർത്തക സമിതിയോഗത്തോടൊപ്പം കൂറ്റൻ റാലിയും സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.രാ​ജ്യ​സ​ഭ​യി​ൽ ര​ണ്ട് ദി​വ​സ​ത്തെ ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​ക്ക് സ​മാ​പ​നം കു​റി​ച്ച് ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് അ​മി​ത് ഷാ ​വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ‘അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ എ​ന്ന് ഉ​രു​വി​ട്ടു​ കൊ​ണ്ടി​രി​ക്കു​ന്ന​ത് ഇ​പ്പോ​ൾ ഫാ​ഷ​നാ​യി​രി​ക്കു​ന്നു. ഇ​ത്ര​യും ത​വ​ണ ഭ​ഗ​വാ​ന്‍റെ നാ​മം ഉ​രു​വി​ട്ടി​രു​ന്നു​വെ​ങ്കി​ൽ ഏ​ഴ് ജ​ന്മ​ത്തി​ലും സ്വ​ർ​ഗം ല​ഭി​ക്കു​മാ​യി​രു​ന്നു’ -എന്നാണ് അമിത് ഷാ പറഞ്ഞത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments