കോഴിക്കോട്: സി.പി.എം പി.ബി അംഗം എ. വിജയരാഘവന്‍റെ വിവാദ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. സി.പി.എം ഹിന്ദുത്വ മോഡ് ഓണാക്കിയിട്ടുണ്ടെന്നും സി.പി.എമ്മിന്‍റെ വർഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവർടൈം ഡ്യൂട്ടി ആകുമെന്നും തഹ്‌ലിയ ഫേസ്ബുക്കിൽ കുറിച്ചു.
നൈസായി വർഗീയത പറയുന്ന കാര്യത്തിൽ ബി.ജെ.പിക്ക് സി.പി.എമ്മിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഒരു സമുദായത്തെ പ്രതികൂട്ടിൽ നിർത്തി നാല് വോട്ട് വാങ്ങുന്ന പരിപാടി നിർത്തിക്കൂടെ. വിജയരാഘവനെ കാണുമ്പോൾ രണ്ട് മീറ്റർ മാറി നടക്കണമെന്നും വിഷം മാത്രമാണ് അദ്ദേഹം ചീറ്റുന്നതെന്നും ഫാത്തിമ തഹ്‌ലിയ പോസ്റ്റിൽ കുറിച്ചു.