Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഹമ്മദ് റഫിയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു

മുഹമ്മദ് റഫിയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു

ദുബൈ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. 1,11,000 ദിർഹമാണ് ജേതാവിന് സമ്മാനമായി ലഭിക്കുക. മത്സരത്തിന്റെ ആദ്യ ഒഡീഷൻ ഈമാസം 28 ന് തുടങ്ങും.

യൂനിവേഴ്‌സൽ ഐഡൽ എന്ന പേരിലാണ് ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ ഒരുക്കുന്നത്. ദുബൈയിലെ മുഹമ്മദ് റഫി ഇന്റർനാഷണൽ ഫാൻസ് ക്ലബും എച്ച്.എം.സി ഇവന്റ്‌സും ചേർന്ന് അജ്മാൻ രാജകുടുംബാഗം ശൈഖ് അൽ ഹസൻ ബിൻ അലി ആൽനുഐമിയുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി.

യൂനിവേഴ്‌സൽ ഐഡലിന്റെ ആദ്യ ഓഡീഷൻ ഈമാസം 28,29 തിയതികളിൽ ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇന്ത്യയിൽ നടക്കുന്ന ഒഡീഷനിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരടക്കം നൂറുപേർ ഫെബ്രുവരി 22 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലേയിൽ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിന്ദി ഗാനങ്ങൾ ആലപിക്കാൻ കഴിയുന്ന ഏത് രാജ്യത്തുനിന്നുള്ളവർക്കും പ്രായ, ലിഗഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം. 1,11,000 ദിർഹമാണ് യൂനിവേഴ്‌സൽ ഐഡളായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക.

ഗായകരായ അലി കുലി മിർസ, ആരവ് ഖാൻ, സംഘാടകരായ ഷക്കീൽ ഹസൻ, ജോദസിങ്, ജിതേന്ദർ സിങ്‌ല, മിസ് പ്ലാനറ്റ് ഇന്റർനാഷണലായി തെരഞ്ഞെടുക്കപ്പെട്ട ഇമറാത്തി മോഡൽ ഡോ. മെഹ്‌റ ലുത്ഫി, സന്ദീപ് കോമേഡിയൻ, സന്തോഷ് ഗുപ്ത തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments