Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഇനി 7 നാൾ കൂടി

യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഇനി 7 നാൾ കൂടി

അബുദാബി : യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.


നിയമലംഘകർക്കു രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യം വിട്ടുപോകാനോ മതിയായ കാലയളവ് നൽകിയതായും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 2 മാസത്തെ പൊതുമാപ്പ് അവസരം, അപേക്ഷകരുടെ ആധിക്യം മൂലം 2 മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇപ്പോഴുള്ളത് അവസാനത്തെ അവസരമാണെന്നും അവശേഷിക്കുന്ന നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ ഏതു സമയത്തും യുഎഇയിലേക്കു തിരിച്ചുവരാൻ അനുമതിയുണ്ടെന്നും ഓർമിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments