ജമ്മു കശ്മീര്‍ പുഞ്ചില്‍ സൈനികവാഹനം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിയന്ത്രണരേഖയ്ക്കടുത്ത് മാന്‍കോട്ട് സെക്ടറിലെ ബല്‍നോയ് മേഖലയിലാണ് അപകടം. വൈകീട്ട് 5.40 ഓടെയാണ് അപകടമുണ്ടായത്.