Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ക്രിസ്തുമസ് കരോൾ സർവീസും കരോൾ ഗാന മൽസരവും 29ന്

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ക്രിസ്തുമസ് കരോൾ സർവീസും കരോൾ ഗാന മൽസരവും 29ന്

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കരോൾ സർവീസും മൂന്നാമത് കരോൾ ഗാന മൽസരവും വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

ഡിസംബർ 29ന് ഞായറാഴ്ച വൈകിട്ടു 5 മണിക്ക് ഹൂസ്റ്റൻ സെന്റ്. തോമസ്‌ ഇന്ത്യൻ ഓർത്തഡോൿസ്‌ കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, TX, 77477) വെച്ചു നടത്തപ്പെടുന്ന പരിപാടികളിൽ ഹൂസ്റ്റണിലെ ഇരുപതു ഇടവകകളിലെ ടീമുകൾ പങ്കെടുക്കും.

ഈ വർഷത്തെ കരോൾ സർവീസ്സിൽ വെരി. റവ. ഫാ . സഖറിയ റമ്പാൻ (വികാരി സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച്, സാൻ അന്റോണിയോ) ക്രിസ്തുമസ് ക്രിസ്മസ് ദൂത് നൽകും.കരോൾ ഗാന മൽസര വിജയികൾക്ക് എവർ റോളിങ് ട്രോഫി നൽകുന്നതായിരിക്കും.

ഹൂസ്റ്റണിലെ ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ ഒന്നായ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം വൻ വിജയമാക്കി തീർക്കുവാൻ ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ. ഫാ. ഡോ . ഐസക്ക് . ബി. പ്രകാശ് , റവ.ഫാ.രാജേഷ് ജോൺ (വൈസ് പ്രസിഡണ്ട്), റവ. ഫാ .ജെക്കു സക്കറിയ, റവ. സോനു വർഗീസ്, സെക്രട്ടറി റെജി ജോർജ് ,ട്രസ്റ്റി രാജൻ അങ്ങാടിയിൽ, ജോൺസൻ വറൂഗീസ് , പ്രോഗ്രാം കോ ഓർഡിനേറ്റർ സിമി തോമസ്‌ , പിആർഓ. ജോൺസൻ ഉമ്മൻ , ഷീജ വർഗീസ് , എബ്രഹാം തോമസ് എന്നിവരുടെ നേതൃത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments