Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരള ലിറ്ററി സൊസൈറ്റി ഡാലസ്  എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥപുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു

കേരള ലിറ്ററി സൊസൈറ്റി ഡാലസ്  എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥപുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു

ഡാലസ് :  അമേരിക്കയിലെയും കാനഡയിലെയും  മികച്ച ചെറുകഥയ്ക്ക് അംഗീകാരം നൽകുവാനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ്  ചെറുകഥകൾ ക്ഷണിക്കുന്നു.

വിജയികൾക്ക് ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും പ്രശസ്തിപത്രവും 2025 മാർച്ച്‌- ഏപ്രിൽ മാസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും.

പൊതുനിബന്ധനകൾ


1.  അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കഥാകൃത്തുക്കൾക്ക്  ഇതിൽ പങ്കെടുക്കാവുന്നതാണ്

2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി


പ്രസിദ്ധീകരിക്കാത്തതായിരിക്കണം  .

2. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ  നടത്തുന്ന തരത്തിലോ ആകരുത്.

3. മലയാള ചെറുകഥകൾ ആണ് പരിഗണിക്കപ്പെടുന്നത്‌.

4. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല.


5.മുൻ വർഷങ്ങളിൽ   ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ  കെ എൽ എസ്സ് കമ്മറ്റി മെംബർമാരും പങ്കെടുക്കുവാൻ അർഹരല്ല

6. സജീവസാഹിത്യപ്രതിഭകളായ അഞ്ച്‌ അംഗങ്ങളടങ്ങുന്നതാണു് ജഡ്‌ജിങ് കമ്മിറ്റി.  അവാർഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക്‌ പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ പിഡീഎഫ്‌ / ഫോട്ടോ ആയി ഈമെയിലിലൂടെ അയയ്ക്കേണ്ടതാണ്‌. ഒരാളിൽ നിന്നു ഒരു ചെറുകഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ. സമർപ്പിക്കേണ്ടുന്ന അവസാന തീയതി ഡിസംബർ 31 , 2024. 11:59 പി എം

കൃതികൾ അയക്കേണ്ട വിലാസം: Email : [email protected]

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments