Thursday, January 2, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലഗ്ഗേജ്​ കൊണ്ടുപോകുന്നതിൽ പുതിയ നിബന്ധനകൾ

ലഗ്ഗേജ്​ കൊണ്ടുപോകുന്നതിൽ പുതിയ നിബന്ധനകൾ

ലഗ്ഗേജ്​ കൊണ്ടുപോകുന്നതിൽ പുതിയ നിബന്ധനകളുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ( ബിസിഎഎസ്) പുതിയ നിയമാവലി ​. ഒരു ഹാൻബാഗ്​ മാത്രമായിരിക്കും ഇനി ​കയ്യിൽ കരുതാനാവുക. 2024 മെയ് രണ്ടിന് ശേഷം വിമാന ടിക്കറ്റ് ബുക്ക് ചെയ്​ത യാത്രക്കാർക്കാണ് ഈ നിബന്ധന ബാധകമാവുക. അന്താരാഷ്ട്ര – ആഭ്യന്തര യാത്രകളിൽ ഇത് ഒരുപോലെ ബാധകമാണ്.

വിമാനയാത്രക്ക്​ മുമ്പ്​ യാത്രക്കാർ ബാഗിന്റെ തൂക്കം നോക്കിയിരിക്കണം. ഇക്കോണമി, പ്രീമിയം യാത്രക്കാർക്ക് ഏഴ്​ കിലോയാണ് കയ്യിൽ കൊണ്ടുപോകാനാകുക. അതേസമയം, എയർ ഇന്ത്യയിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 10 കിലോ കയ്യിൽ കരുതാം.


തൂക്കത്തിന് പുറമെ ബാഗിന്റെ വലിപ്പത്തെ കുറിച്ചും നിയമാവലിയിൽ പറയുന്നുണ്ട്. 55 സെന്റിമീറ്ററിന് (21.6 ഇഞ്ച്) താഴെ ഉയരവും 40 സെന്റിമീറ്ററിന്​ തഴെ (15.7 ഇഞ്ച്) നീളവും 20 സെന്റിമീറ്ററിന്​ താഴെ (7.8 ഇഞ്ച്) വീതിയുമാണ് നിർദേശിച്ചിട്ടുള്ളത്.

അതേസമയം, 2024 മെയ് നാലിന്​ മുമ്പ്​ ടിക്കറ്റ് ബുക്ക്​ ചെയ്​തവർക്ക്​ ഇത് ബാധകമല്ല. അവർക്ക് പഴയ നിബന്ധനകൾ പ്രകാരം ഇക്കോണമിയിൽ 8 കിലോയും പ്രീമിയത്തിൽ 10 കിലോയും ബിസിനസ് ക്ലാസിൽ 12 കിലോയും കൊണ്ടുപോകാം.

പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന്​ വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ച് വരുന്നതിനാലാണ് അധികൃതർ​ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്​. നവംബറിൽ മാത്രം1.42 കോടി യാത്രക്കാരാണ് ആഭ്യന്തര റൂട്ടുകളിൽ ഇന്ത്യൻ വിമാന കമ്പനികളെ ആശ്രയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 12 ഇരട്ടിയാണിത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com