Sunday, January 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്ത് റെസിഡന്‍സി നിയമ ഭേദഗതി ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍

കുവൈത്ത് റെസിഡന്‍സി നിയമ ഭേദഗതി ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍

കുവൈത്ത്‌ സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി നിജപ്പെടുത്തിയിരുന്ന പിഴ തുക  2000 വരെ ഉയര്‍ത്തിയിട്ടുണ്ട്.


നവജാതശിശുക്കളെ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ആദ്യ 4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാല്‍, പിന്നീടുള്ള ആദ്യ മാസത്തേക്ക് 2 ദിനാര്‍ വച്ച് പിഴ നല്‍കണം. തുടര്‍ന്നുള്ള മാസങ്ങളില്‍ 4 ദിനാറാണ് പിഴ തുക. പരമാവധി പിഴ 2,000 ദിനാറാണ്.


തൊഴില്‍ വീസ ലംഘനങ്ങള്‍ക്കും ആദ്യമാസം ദിനംപ്രതി 2 ദിനാര്‍ വച്ചും പിന്നീട് 4 ദിനാറുമാണ് നല്‍കേണ്ടത്. പരമാവധി തുക 1200 ആയി നിജപ്പെടുത്തിയിട്ടുണ്ട്.


കുടുംബ, കമ്പിനി തുടങ്ങിയ സന്ദര്‍ശക വീസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ പ്രതിദിനം 10 ദിനാറാണ് പിഴ. ഇത് പരമാവധി 2,000 വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്
താല്‍ക്കാലിക റെസിഡന്‍സിയ്‌ക്കോ, ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന ഉത്തരവ്പ്രകാരമുള്ള നോട്ടിസ് ലംഘനങ്ങള്‍ക്ക് പ്രതിദിനം 2 ദിനാര്‍ വരെ പിഴ ഈടാക്കും. ഇവിടെ പരമാവധി പിഴ-600 ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്.


ആര്‍ട്ടിക്കിള്‍ 17, 18, 20 വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ റെസിഡന്‍സി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം 2 ദിനാര്‍; അതിനുശേഷം 4 ദിനാര്‍ വച്ചാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി പിഴ 1,200 ദിനാര്‍. പിഴ തുക ഉയർത്തുന്നത് വഴി റെസിഡന്‍സി ചട്ടങ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com