Wednesday, January 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രയോജനം 3 മില്യൻ തൊഴിലാളികൾക്ക്; സാമൂഹിക–സുരക്ഷാ ബിൽ തിങ്കളാഴ്ച നിയമമാകും

പ്രയോജനം 3 മില്യൻ തൊഴിലാളികൾക്ക്; സാമൂഹിക–സുരക്ഷാ ബിൽ തിങ്കളാഴ്ച നിയമമാകും

പി പി ചെറിയാൻ

വാഷിങ്ടൻ ഡി സി ∙: പൊതുമേഖലയിലെ 3 മില്യൻ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും.

കഴിഞ്ഞ ആഴ്ച, കോൺഗ്രസ് സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ് പാസാക്കി.  പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന ബില്ലാണിത്. പൊതു പെൻഷനുകൾ എടുക്കുന്ന ഏകദേശം 3 ദശലക്ഷം പൊതുമേഖലാ റിട്ടയർമെന്റ് പെയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്ന സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ്, ജനുവരി 6 ന് പ്രസിഡന്റ് ജോ ബൈഡൻ നിയമമാക്കുമെന്ന് പൊതു ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.

പുതിയ ബിൽ മുൻ പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ, അധ്യാപകർ എന്നിവർക്ക് സോഷ്യൽ സെക്യൂരിറ്റി റിട്ടയർമെന്റ് പെയ്‌മെന്റുകൾ വർദ്ധിപ്പിക്കും, ഇത് പ്രോഗ്രാമിന്റെ ധനസ്ഥിതിയെ കൂടുതൽ ദുർബലമാക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി. 10 വർഷത്തിനുള്ളിൽ ബില്ലിന് 195 ബില്യൻ ഡോളറിലധികം ചിലവ് വരും.

പെൻഷൻ സ്വീകരിക്കുന്ന ആളുകൾക്ക് പരിമിതമായ ആനുകൂല്യങ്ങൾ നൽകുന്ന രണ്ട് പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യവസ്ഥകൾ സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്ട് റദ്ദാക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com