തിരുവനന്തപുരം : കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ജോർജ് വർഗീസ് കൊപ്പാറ രചിച്ച വെളിച്ചത്തിനെന്തൊരു വെളിച്ചം ഡോ. എസ്. രാജശേഖരന്‍ സമ്പാദനം നടത്തിയ ഇ.എം.എസിന്റെ നമ്മുടെ ഭാഷ എന്നീ വൈജ്ഞാനിക പുസ്തകങ്ങള്‍ ആരോഗ്യവകുപ്പുമന്ത്രി വീണ ജോർജ്ജ് പ്രകാശനം ചെയ്തു. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജ് ഭൌതികശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ. മാത്യൂസ് കെ. മാത്യു, കവയത്രിയും സംസ്ഥാന വില്‍പ്പന നികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ അഡീഷണല്‍ സെക്രട്ടറിയുമായ സിന്ധു വാസുദേവന്‍ എന്നിവര്‍ യഥാക്രമം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ അധ്യക്ഷനായി. പ്രീത് ചന്ദനപ്പള്ളി പുസ്തകപരിചയം നടത്തി.
ജോർജ് വർഗീസ് കൊപ്പാറ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിംഗവും സമ്പാദകനുമായ ഡോ. എസ്. രാജശേഖരന്‍, പബ്ലിക്കേഷന്‍ വിഭാഗം അസി. ഡയറക്ടര്‍ സുജാ ചന്ദ്ര പി., പി.ആര്‍.ഒ. റാഫി പൂക്കോം എന്നിവര്‍ പ്രസംഗിച്ചു.
2025 ജനുവരി 07 മുതൽ 13 വരെ കേരള നിയമസഭയിൽ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ കെ.ലിബ്.എഫ് മൂന്നാമത് പതിപ്പിലെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാളില്‍ (എ 50-55) വിലക്കിഴിവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം. വൈജ്ഞാനിക ജേര്‍ണലായ വിജ്ഞാനകൈരളി വാങ്ങാനും വരിക്കാരാവാനും അവസരമുണ്ട്.