Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനവീകരണ പദ്ധതി: 14 മുതൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം റൺവേ അടച്ചിടും

നവീകരണ പദ്ധതി: 14 മുതൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം റൺവേ അടച്ചിടും

തിരുവനന്തപുരം: യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയുടെ റീ കാർപെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതൽ തുടങ്ങും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു. പുതിയ സമയക്രമം അതതു വിമാന കമ്പനികളിൽനിന്ന് യാത്രക്കാർക്കു ലഭിക്കും.

മാർച്ച് 29 വരെയാണു റൺവേ നവീകരണം. യാത്രക്കാർക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണു സർവീസുകളുടെ പുനഃക്രമീകരണം. പ്രതിദിനം 96 സർവീസുകൾ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യും. 3374 മീറ്റർ നീളവും 60 വീതിയുമുള്ള റൺവേ 2017ലാണ് അവസാനമായി നവീകരിച്ചത്. നിലവിലുള്ള റൺവേയുടെ ഉപരിതലം പൂർണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമുള്ള ഘർഷണം ഉറപ്പാക്കി പുനർനിർമിക്കും.

ഇതിനൊപ്പം നിലവിലെ എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സിസ്റ്റം ഹലോജനിൽനിന്ന് എൽഇഡിയാക്കി മാറ്റും. പുതിയ സ്റ്റോപ്പ് ബാർ ലൈറ്റ് സ്ഥാപിക്കും. സർവീസുകളുടെ പുനഃക്രമീകരണം ഉൾപ്പെടെ സുഗമമാക്കാനായി ഏതാണ്ട് ഒരു വർഷത്തോളം നീണ്ട മുന്നൊരുക്കങ്ങൾക്കു ശേഷമാണു റൺവേ നവീകരണം തുടങ്ങുന്നത്. ഏപ്രിൽ മുതലുള്ള വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com