കുവൈത്ത് സിറ്റി : കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000 ദിനാർ വരെ പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നത്.
സന്ദർശക വീസ കാലാവധിക്കുശേഷം കുവൈത്തിൽ തങ്ങുന്നവർ ദിവസമൊന്നിന് 10 ദിനാർ വീതം പിഴ നൽകണം. ഈയിനത്തിൽ പരമാവധി 2000 ദിനാർ ഈടാക്കും. നേരത്തെ ഇത് 600 ദിനാറായിരുന്നു. റസിഡൻസ് വീസ കാലാവധി കഴിഞ്ഞവരിൽനിന്ന് ആദ്യമാസം ദിവസേന 2 ദിനാർ വീതവും പിന്നീടുള്ള മാസങ്ങളിൽ ദിവസേന 4 ദിനാർ വീതവുമാണ് ഈടാക്കുക.