പി പി ചെറിയാൻ
ന്യൂയോർക്ക് : ജനുവരി 6 ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഫോക്സ് ന്യൂസ് സൺഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ആ ദിവസം നിങ്ങൾ അക്രമം നടത്തിയെങ്കിൽ, തീർച്ചയായും നിങ്ങൾ ശിക്ഷിക്കപ്പെടണം. ജനുവരി 6 ന് ശേഷം അന്യായമായി വിചാരണ ചെയ്യപ്പെട്ട നിരവധി ആളുകളുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു.
ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ വാദത്തെ വാൻസ് പിന്തുണച്ചു. സൈനിക ബലപ്രയോഗം നടത്തുമോ എന്ന ചോദ്യത്തിന്, ഗ്രീൻലാൻഡിൽ ഇതിനകം തന്നെ യുഎസ് സൈനികരുണ്ടെന്നും അതിനാൽ സൈനിക ബലപ്രയോഗം ആവശ്യമില്ലെന്നും വാൻസ് പറഞ്ഞു.