ചൈനയിൽ എച്ച്.എം.പി.വി.(ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്) നിരക്കുകൾ കുറയുന്നതായി റിപ്പോർട്ട്. രോഗവ്യാപനത്തിൽ ആശങ്ക ഉയരുന്നതിനിടെയാണ് നിരക്കുകളിൽ കുറവുണ്ടെന്ന് ചൈനയിലെ ആരോഗ്യവിഭാഗം വ്യക്തമാക്കിയത്. എച്ച്.എം.പി.വി. പുതിയ വൈറസ് അല്ലെന്നും പതിറ്റാണ്ടുകളായി മനുഷ്യർക്കൊപ്പമുണ്ടെന്നും ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ&പ്രിവൻഷനിൽ ഗവേഷകയായ വാങ് ലിപിങ് പറഞ്ഞു.
എച്ച്.എം.പി.വി. സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. പതിനാലു വയസ്സിനു താഴെയുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ടെന്നും വാങ് ലിപിങ് പറഞ്ഞു. അതേസമയം ശ്വാസകോശസംബന്ധമായ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും അതിനുപിന്നിലും നേരത്തേയുള്ള രോഗകാരികൾ തന്നെയാണ്. പുതിയ രോഗകാരികളോ, അതുമൂലമുള്ള അണുബാധകളോ കണ്ടെത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ചൈനയിലെ വിവിധ പ്രദേശങ്ങളിലെ ആശുപത്രികളിൽ രോഗികൾ നിറഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് എച്ച്.എം.പി.വി. നിരക്കുകളിലെ വർധനവിൽ ആശങ്കയുയർന്നത്. എന്നാൽ ചൈനയിൽ അത്തരത്തിൽ അസാധാരണമായൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.
എന്താണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി