കോട്ടയം: വിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിനെ ഈമാസം 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോട്ടയം ജില്ല സെഷൻസ് കോടതി ശനിയാഴ്ച മുൻകൂർ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കും. വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കം എഴുതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.മുൻപും സമാനമായ കേസിൽ ഉൾപ്പെട്ട ആളാണ് പി.സി. ജോർജ് എന്നും ജാമ്യം അനുവദിക്കരുതെന്നും പ്രൊസിക്യൂഷൻ ആവശ്യപെട്ടു. പ്രതി ദീർഘകാലം ജനപ്രതിനിധിയായിരുന്നു
ജാമ്യമില്ല വകുപ്പു ചുമത്തി കേസെടുക്കാനുള്ള ഗൗരവമുളള വിഷയമല്ലെന്നുമായിരുന്നു പ്രതിഭാഗം നിലപാട്. പൊലീസ് പി.സി. ജോർജിനു വേണ്ടി ഒത്തു കളിക്കുകയാണെന്ന് പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.
ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്‌ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‌ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്.