തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ മരണം സ്വഭാവികമാണോ അസ്വഭാവികമാണോ എന്ന് പറയാൻ കഴിയില്ലെന്ന് പൊലീസ്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനക്ക് അയച്ചിരുന്നു. മൃതദേഹം ഇന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാര ചടങ്ങുകൾ ഇന്നുണ്ടാകില്ല. മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും. നാളെ മഹാസമാധി നടത്താനാണ് ഗോപന്റെ കുടുംബത്തിന്റെ തീരുമാനം. നാളെ വിപുലമായ രീതിയിൽ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.