തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐ.ടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താന്‍ കൊച്ചിയില്‍ നിന്ന് യൂറോപ്പിലേയ്ക്ക് എല്ലാ ദിവസവും നേരിട്ടുള്ള ഫ്‌ലൈറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ ഒരു ദിവസം മാത്രമാണ് ഈ ഫ്‌ലൈറ്റുള്ളത്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള-നിക്ഷേപ സംഗമത്തിന് മുന്നോടിയായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) വ്യവസായ-വാണിജ്യവകുപ്പുമായി സഹകരിച്ച് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐ.ടി കമ്പനി മേധാവികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം
കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനനടപടികള്‍ ആരംഭിച്ചു. ശബരിമല വിമാനത്താവളം ഉടന്‍ യാഥാര്‍ത്ഥ്യമാകും. ചില സ്ഥലങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.കോവളം-ബേക്കല്‍ ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കോവളം-ചേറ്റുവ ജലപാതയുടെ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകും. കണ്ണൂരിലും കൊല്ലത്തും ഐ.ടി പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാകും. എ.ഐയുടെ രംഗത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്. ഏഴാംക്ലാസ് മുതലുള്ള സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വികസനക്കുതിപ്പിന്റെ അംബാസഡര്‍മാരായി ഐ.ടി രംഗത്തെ പ്രമുഖര്‍ മാറണം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ സംസ്ഥാനം മുന്‍നിരയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ടി രംഗത്തെ വനിതകള്‍ക്കായി പിങ്ക്പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ (ജി.സി.സി)നയത്തിനായുള്ള കരട് രൂപം തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായ-വാണിജ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്‌സ് ഐ.ടി സെക്രട്ടറി രത്തന്‍ യു.ഖേല്‍ക്കര്‍, ഐ.ബി.എസ് സോഫ്ട്വെയര്‍ സ്ഥാപകനും എക്‌സിക്യുട്ടീവ് ചെര്‍മാനുമായ വി.കെ.മാത്യൂസ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി.ഷിബുലാല്‍ എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്തിന്റെ ഐ.ടി ആവാസവ്യവസ്ഥ മെച്ചപ്പെടും: കൊച്ചിയില്‍ നിന്ന് യൂറോപ്പിലേയ്ക്ക് എല്ലാ ദിവസവും നേരിട്ടുള്ള ഫ്‌ലൈറ്റ് യാഥാര്‍ത്ഥ്യമാക്കാൻ ശ്രമങ്ങൾ
RELATED ARTICLES