ന്യൂഡല്‍ഹി: ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ബന്ദികളെ തിരികെ നല്‍കുന്നതിനുള്ള കരാറിലെത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെള്ളിയാഴ്ച പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ അവസാന നിമിഷം തടസ്സങ്ങളുണ്ടെന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം വന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ വെള്ളിയാഴ്ച തന്റെ സുരക്ഷാ മന്ത്രിസഭയും തുടര്‍ന്ന് സര്‍ക്കാരും ചേരുമെന്ന് നെതന്യാഹു അറിയിച്ചു. അതിനിടെ വെടിനിര്‍ത്തല്‍ കരാറിനെതിരായി പ്രതിഷേധം നടത്തിയ മൂന്ന് പേരെ ജറുസലേമില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയും ചെയ്തതായി ഇസ്രായേല്‍ പൊലീസ് പറഞ്ഞു.