Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവാഷിംഗ്ടണില്‍ അതിശൈത്യം; ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഎസ് കാപ്പിറ്റോളിനുള്ളില്‍ നടക്കും

വാഷിംഗ്ടണില്‍ അതിശൈത്യം; ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഎസ് കാപ്പിറ്റോളിനുള്ളില്‍ നടക്കും

വാഷിംഗ്ടണ്‍ ഡിസി: തലസ്ഥാനത്ത് അപകടകരമായ രീതിയില്‍ തണുപ്പ് ഉണ്ടാകുമെന്ന പ്രവചനം കാരണം തന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഎസ് കാപ്പിറ്റോളിന് പുറത്ത് നടത്തുന്നതിനു പകരം കെട്ടിടത്തിനുള്ളിലായിരിക്കും നടത്തുകയെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ജനുവരി 20 നാണ് ട്രംപ് അധികാരമേല്‍ക്കുക. ഈ ദിവസം വാഷിംഗ്ടണ്‍ ഡിസിയില്‍ അതിശൈത്യം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. താപനില കുറഞ്ഞത് മൈനസ് 12 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില മൈനസ് 5 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തന്റെ സത്യപ്രതിജ്ഞാ പ്രസംഗവും മറ്റ് പ്രസംഗങ്ങളും യുഎസ് കാപ്പിറ്റോളിന്റെ റൊട്ടണ്ടയ്ക്കുള്ളില്‍ നടക്കുമെന്നും തണുത്തുറഞ്ഞ താപനിലയ്ക്കിടയില്‍ ആളുകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, നാലപതു വര്‍ഷങ്ങള്‍ക്കുമുമ്പ് 1985ല്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞാ വേളയിലായിരുന്നു അവസാനമായി അതിശൈത്യം കാരണം ഉദ്ഘാടനം കെട്ടിടത്തിനുള്ളില്‍ നടത്തിയതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

ഈ വാരാന്ത്യത്തില്‍ കാനഡയുടെ തെക്കന്‍ ഭാഗങ്ങളിലൂടെ അതിശക്തമായ തണുപ്പ് ആഞ്ഞടിക്കുമെന്നും ശനിയാഴ്ച രാവിലെയോടെ വടക്ക് നിന്ന് യുഎസിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കുന്നതിനാലാണ് ട്രംപിന്റെ വരാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ചെറിയ മാറ്റം വരുത്തുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments