Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news​യ ടി​ക് ടോ​ക് നി​രോ​ധ​നം യു.​എ​സി​ൽ ഞാ​യ​റാ​ഴ്ച നി​ല​വി​ൽ​വ​രും

​യ ടി​ക് ടോ​ക് നി​രോ​ധ​നം യു.​എ​സി​ൽ ഞാ​യ​റാ​ഴ്ച നി​ല​വി​ൽ​വ​രും

വാ​ഷി​ങ്ട​ൺ: ചൈ​നീ​സ് ഷോ​ർ​ട്ട് വി​ഡി​യോ ആ​പ്പാ​യ ടി​ക് ടോ​ക് നി​രോ​ധ​നം യു.​എ​സി​ൽ ഞാ​യ​റാ​ഴ്ച നി​ല​വി​ൽ​വ​രും. നി​രോ​ധി​ക്കി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സും നീ​തി​ന്യാ​യ​വ​കു​പ്പും വ്യ​ക്ത​മാ​യ ഉ​റ​പ്പ് ന​ൽ​കാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ടി​ക് ടോ​ക് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജ​നു​വ​രി 19ന​കം ബൈ​റ്റ്ഡാ​ൻ​സ് ക​മ്പ​നി​യു​ടെ യു.​എ​സി​ലെ മു​ഴു​വ​ൻ ആ​സ്തി​യും വി​റ്റൊ​ഴി​യ​ണ​മെ​ന്ന ജോ ​ബൈ​ഡ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ നി​യ​മം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​ത്.

നി​രോ​ധ​നം നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും അ​പ്ഡേ​റ്റ് ചെ​യ്യാ​നും ക​ഴി​യി​ല്ല. ആ​സ്തി വി​റ്റി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് നി​രോ​ധ​നം നേ​രി​ട​ണ​മെ​ന്ന വി​വാ​ദ​നി​യ​മ​ത്തി​ന് സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. 17 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ നി​യ​മം ഹ​നി​ക്കു​മെ​ന്ന ടി​ക് ടോ​കി​ന്റെ വാ​ദം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ടി​ക് ടോ​ക് യു.എസിൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് അ​മേ​രി​ക്ക​ൻ ഉ​ട​മ​സ്ഥ​ത​യി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രി​ൻ ജീ​ൻ-​പി​യ​റി പ​റ​ഞ്ഞു. നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് ട്രം​പ് ഭ​ര​ണ​കൂ​ട​മാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

അ​തേ​സ​മ​യം, നി​രോ​ധ​നം അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​ണെ​ന്നും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നു​മു​ള്ള ട്രം​പി​ന്റെ പ്ര​തി​ക​ര​ണ​ത്തെ ടി​ക് ടോ​ക് സി.​ഇ.​ഒ ഷൗ ​സി ച്യൂ ​സ്വാ​ഗ​തം ചെ​യ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com