കോഴിക്കോട്: ചിട്ടിക്കേസുമായി ബന്ധപ്പെട്ട് വ്യാജ സീലും വ്യാജ ഒപ്പും അടക്കം വ്യാജ രേഖ നിർമിച്ചതിന് ഗോകുലം ഗോപാലനെതിരെ കേസ്. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ പരാതിയിൽ കേസെടുക്കാതിരുന്ന പൊലീസ് പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കേസെടുത്തത്. ഗോകുലം ഗോപാലനും ഭാര്യയും അടക്കം ഗോകുലം ചിറ്റ് ഫണ്ടിന്റെ ഡയറക്ടർമാരെല്ലാം കേസിൽ പ്രതികളാണ്. .
ബഷീർ, ഗോകുലം ചിറ്റ് ഫണ്ട്സിൻ്റെ പെരുന്തൽമണ്ണ ബ്രാഞ്ചിൽ നിന്ന് ചിട്ടി എടുത്തിരുന്നു. ഇതിൽ 48 ലക്ഷം രൂപയാണ് അടക്കാനുള്ളതെന്ന് ബഷീറും 98 ലക്ഷം രൂപ അടക്കാനുണ്ടെന്നും ഗോകുലവും പറഞ്ഞതോടെ ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കവെ തെളിവായി ഗോകുലം സമർപ്പിച്ച ചില രേഖകൾ വ്യാജമാണെന്ന് കണ്ടതോടെയാണ് ബഷീർ പരാതി നൽകിയത്.