പി പി ചെറിയാൻ
ഫ്ലോറിഡ: യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് സീക്രട്ട് സർവീസിനെ നയിക്കാൻ ഷോൺ കറനെ നിയമിച്ചു. പെൻസിൽവേനിയയിൽ നടന്ന ഒരു പ്രചാരണ റാലിക്കിടെ ട്രംപിന് നേരെയുണ്ടടായ വധശ്രമത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിച്ചത് കറനാണ്
കഴിഞ്ഞ രണ്ടര വർഷമായി ട്രംപിന്റെ പ്രത്യേക ഏജന്റായി ചുമതല വഹിച്ചിരുന്ന സ്പെഷൽ ഏജന്റ് ഇൻ ചാർജായ കറനെ, തന്റെ പിതാവ് ഏജൻസിയുടെ പുതിയ ഡയറക്ടറായി നിയമിക്കുമെന്ന് ഡോണൾഡ് ട്രംപ് ജൂനിയർ പറഞ്ഞു. “ഷോൺ ഒരു മികച്ച ദേശസ്നേഹിയാണ്, ഈ സ്ഥാനത്ത് ഇരിക്കാൻ ഇതിലും മികച്ച ഒരു വ്യക്തി ഇല്ല!” ട്രംപ് ജൂനിയർ വെള്ളിയാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തു.