Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaട്രംപിന്റെ സത്യപ്രതിജ്ഞ കാണാൻ മുകേഷ് അംബാനിയും നിതയും അമേരിക്കയിലെത്തി

ട്രംപിന്റെ സത്യപ്രതിജ്ഞ കാണാൻ മുകേഷ് അംബാനിയും നിതയും അമേരിക്കയിലെത്തി

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റായി ഡോണൾ‍‍ഡ് ട്രംപ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അംബാനിക്കുടുംബം അമേരിക്കയിലെത്തി. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ജനുവരി 18നാണ് വാഷിം​ഗ്ടണിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യവസായികളും ശതകോടീശ്വരന്മാരും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

ട്രംപ് കുടുംബത്തിന്റെ വ്യക്തി​ഗത ക്ഷണക്കത്ത് ലഭിച്ചതിന്റെ ഭാ​ഗമായാണ് അംബാനിക്കുടുംബം അമേരിക്കയിലെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ട്രംപിനോടൊപ്പം കാൻഡിൽ ലൈറ്റ് ഡിന്നറിൽ പങ്കെടുത്ത 100 വ്യക്തികളുടെ കൂട്ടത്തിൽ മുകേഷ് അംബാനിയും നിതയും ഉണ്ടായിരുന്നു. നിയുക്ത വൈസ് പ്രസി‍ഡന്റ് ജെഡി വാൻസ്, ഭാര്യ ഉഷ വാൻസ് എന്നിവരുമായി മുകേഷും നിതയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അമേരിക്കയുടെ 47-ാം പ്രസിഡന്‍റായി ജനുവരി 20നാണ് ട്രംപ് സ്ഥാനമേൽക്കുക. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സ്ഥാനാരോഹണ ചടങ്ങുകൾ. യുഎശ് ക്യാപ്പിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളാണ് വേദി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പതിവിൽ നിന്ന് വ്യത്യസ്‍തമായി ക്യാപ്പിറ്റോൾ മന്ദിരത്തിൽ ഇത്തവണ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്. സ്ഥാനാരോഹണ പരേഡും കെട്ടിടത്തിനുള്ളിലായിരിക്കും.

സ്ഥാനമേൽക്കുന്നതിന് തൊട്ടുപിന്നാലെ സുപ്രധാനമായ കുടിയേറ്റ വിരുദ്ധ നിയമങ്ങൾ നടപ്പാക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുകയും, അനധികൃത കുടിയേറ്റക്കാർക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്ന നിയമം റദ്ദാക്കുകയും ചെയ്യുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments