കുവൈത്ത് സിറ്റി : സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സിള്‍ക്കും റമദാന്‍ മാസത്തിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ പോലെ തന്നെ നാലര മണിക്കൂര്‍ ആണ് പ്രവൃത്തിസമയം. സ്ത്രീ ജീവനക്കാര്‍ക്ക് അരമണിക്കൂര്‍ ഗ്രേസ് പീരിയഡ് അനുവദിച്ചിട്ടുണ്ട്.
അത് രണ്ട് ഘട്ടങ്ങളിലായിട്ടാണ് എടുക്കേണ്ടത്. ജോലിക്ക് കയറുന്നതിനു മുന്‍പ് ആദ്യത്തെ 15 മിനിറ്റ് അല്ലെങ്കില്‍ അവസാന നേരത്തെ 15 മിനിറ്റ്. എന്നാല്‍, പുരുഷജീവനക്കാര്‍ക്ക് 15 മിനിറ്റ് മാത്രമാണ് ഗ്രേസ് പീരിയഡ് അനുവദിച്ചിരിക്കുന്നത്. തുടക്കത്തില്‍ അല്ലെങ്കില്‍ അവസാന നേരത്തെ സമയമോ എടുക്കാനകും.