സംസ്ഥാനത്ത് കോവിഡ് ലക്ഷണങ്ങളോടുളള ജാഗ്രതക്കുറവ് ഒരുവര്‍ഷത്തിനിടെ 66 ജീവന്‍ അപഹരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് കേരളത്തിലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍. പ്രായാധിക്യവും മറ്റ് ഗുരുതര രോഗങ്ങളും ബാധിച്ചവരില്‍ കോവിഡ് മാരകമായേക്കാമെന്നും ജാഗ്രത കൈവിടരുതെന്നുമാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
2023 ല്‍ 516 ആയിരുന്നു മരണം. പരിശോധനകള്‍ തീര്‍ത്തും കുറവായിരുന്ന കഴിഞ്ഞ വര്‍ഷം എന്നിട്ടും 5597 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രായാധിക്യം ഉളളവരുടെ എണ്ണവും പ്രമേഹം, വൃക്ക രോഗങ്ങള്‍ തുടങ്ങിയവ ബാധിച്ചവരുടെ എണ്ണവും സംസ്ഥാനത്ത് ഉയര്‍ന്ന തോതിലുളളതുകൊണ്ടാണ് കോവിഡ് മരണനിരക്കും ഉയര്‍ന്നു നില്ക്കുന്നതെന്നാണ് വിലയിരുത്തല്‍.