മലപ്പുറം: എടപ്പാൾ മാണൂർ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മുപ്പതോളം പേർക്കു പരുക്ക്. പുലർച്ചെ 3 മണിയോടെയാണ് അപകടം. മാനന്തവാടിയിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്.
കാസർകോട്ടുനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു ടൂറിസ്റ്റ് ബസ്. പരുക്കേറ്റവരെ എടപ്പാളിലെയും കോട്ടയ്ക്കലിലെയും സ്വകാര്യ ആശുപത്രികളിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെന്നു പൊലീസ് പറഞ്ഞു.