തിരുവനന്തപുരം: കൊവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി റിപ്പോർട്ട്. ക്രമക്കേടിന്റെ ഭാഗമായി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നാണ് സി എ ജിയുടെ കണ്ടെത്തൽ. പൊതു വിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കി കിറ്റ് വാങ്ങി. കുറഞ്ഞ തുകയ്ക്ക് പി പി ഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ഫാര്‍മ എന്ന കമ്പനിക്ക് മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കിയെന്നും സി എ ജി ചൂണ്ടികാണിക്കുന്നുണ്ട്.
2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് പി പി ഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് കിറ്റ് വാങ്ങി. രണ്ട് ദിവസത്തിനുള്ളില്‍ പി പി ഇ കിറ്റിനായി 1000 രൂപയാണ് കൂടുതലായി നൽകിയതെന്നും സി എ ജി കണ്ടെത്തിയിട്ടുണ്ട്.